ഈ വർക്ക്ഷോപ്പിന്റെ അവസാനത്തോടെ, സ്കൂൾ പശ്ചാത്തലത്തിലുള്ള ഡാറ്റയെക്കുറിച്ച് നമ്മൾ പഠിക്കും. സ്വകാര്യ ഡാറ്റ എന്നുവച്ചാൽ എന്താണ്? എന്ത് തരത്തിലുള്ള വിവരങ്ങളാണ് സ്കൂളുകളിൽ ശേഖരിക്കുന്നത്? നമ്മുടെ കുട്ടികളുടെ വിവരങ്ങൾ നമുക്ക് എങ്ങനെ സംരക്ഷിക്കാം.
ദൈർഘ്യം : 40 മിനിറ്റുകൾവേണ്ട
വസ്തുക്കൾ: പേനകൾ, പേപ്പറുകൾ, ഒരു ഡിജിറ്റൽ സ്ക്രീൻ
പാരന്റ്-ടീച്ചർ കോൺഫറൻസിനായി ചന്ദ്രൻ തന്റെ കുട്ടിയുടെ സ്കൂളിലേക്ക് വരുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു.
പ്രവേശന കവാടത്തിനടുത്ത് എത്തിയപ്പോൾ ഉള്ളിൽ നിന്ന് അടക്കിപ്പിടിച്ച ചർച്ചകൾ കേൾക്കാമായിരുന്നു. ഓഡിറ്റോറിയത്തിൽ നല്ല തിരക്കുണ്ടായിരുന്നു. പരിചയമുള്ള ആരെങ്കിലും അവിടെയുണ്ടോ എന്ന് നോക്കാൻ ചന്ദ്രൻ മുറിയുടെ പല ഭാഗങ്ങളിലേക്കും നോക്കിയപ്പോഴാണ് വത്സലയുടെ അച്ഛൻ രമേശിനെ കണ്ടത്.
പെട്ടെന്നുതന്നെ ചന്ദ്രൻ രമേശിന്റെ അടുത്തേക്ക് ചെന്നു. “ഗതാഗതകുരുക്കിൽ പെട്ടതുകൊണ്ടാണ് വൈകിയത്.” അതുകേട്ട് രമേശ്: “സാരമില്ല ചന്ദ്രൻ, നിനക്ക് ആമുഖം മാത്രമാണ് കേൾക്കാൻ പറ്റാതെ പോയത്. രസകരമായ കാര്യങ്ങൾ വരാനിരിക്കുനേരെയുള്ളു.”
അതുകേട്ടിട്ട് ആകാംഷയോടെ ചന്ദ്രൻ ചോദിച്ചു: “എന്താണ് അങ്ങനെ പറയാൻ കാരണം?” ഡിജിറ്റൽ പ്രൊജക്ടറിലേക്ക് വിരൽ ചൂണ്ടി രമേഷ് പറഞ്ഞു, "സ്കൂൾ അഡ്മിനിസ്ട്രേഷൻ ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കുകയാണ്. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയ വിടവ് നികത്താനാണ് അവർ ഉദ്ദേശിക്കുന്നത്. രക്ഷിതാക്കളായ നമ്മുക്ക് എന്തുതരം വിവരങ്ങൾ ഈ പ്ലാറ്റഫോമിലൂടെ ലഭ്യമാവാൻ കഴിയണം എന്നതിനെപ്പറ്റി അവർക്ക് വ്യക്തത വേണമത്രെ."
അതുകേട്ട് ചന്ദ്രന്റെ കണ്ണുകൾ തിളങ്ങി, "ഇത് വളരെ പുരോഗമനപരമായ ഒരു കാര്യമാണല്ലോ! ഡിജിറ്റൈസേഷൻ ശരിക്കും നമ്മുടെ ജീവിതരീതിയെ മാറ്റുന്നു, അല്ലേ?"
രമേഷ് ചിരിച്ചു, "തീർച്ചയായും. ഈ ഡിജിറ്റൽ വിപ്ലവത്തിൽ നമ്മുടെ വിദ്യാലയം എന്തിന് പിന്തള്ളപ്പെടണം?"ചന്ദ്രൻ സമ്മതഭാവത്തിൽ തലയാട്ടി. "അപ്പോൾ, ഏതുതരം വിവരങ്ങളാണ് ഇതിൽ പെടുക?"

എല്ലാ രക്ഷിതാക്കളും അവരുടെ പ്രതികരണങ്ങൾ സമർപ്പിച്ച് പൂർത്തിയാക്കിയതിനുശേഷം ഓഡിറ്റോറിയത്തിലേക്ക് എത്തി പരസ്പരം സംസാരിച്ചുക്കൊണ്ടിരിക്കുകയാണ്.
പിടിഎ പ്രസിഡന്റിന്റെ പ്രസംഗം അവസാനിക്കാനായപ്പോളാണ് മുൻ നിരയിലുണ്ടായിരുന്ന സലിം ആശങ്കയോടെ പുറകിലുണ്ടായിരുന്ന ചന്ദ്രനെ നോക്കിയത്. “സാറയുടെ മകൾ ഷാരോണെ പറ്റി കേട്ടിരുന്നോ?
വേറാരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തി സലിം മന്ത്രിച്ചു.“എന്തുപറ്റി?” ആകാംഷയോടെ ചന്ദ്രൻ ചോദിച്ചു. ഇടറിയ ശബ്ദവുമായി സലിം: "ഷാരോണിന്റെ ഫോൺ നമ്പർ സ്വിഗാറ്റോയിൽ നിന്ന് ചോർന്നിരുന്നു. നമ്മുടെ കുട്ടികളുടെ ഡാറ്റയും സമാനമായ രീതിയിൽ ചോർന്നുപോയാലോ?"
ഇതുകേട്ട ചന്ദ്രൻ സലീമിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു: “നമ്മൾ ഒരു കമ്പനിക്കല്ലലോ, ഇവിടുത്തെ ടീച്ചർമാർക്കല്ലേ കുട്ടികളുടെ ഡാറ്റ നൽകിയിരിക്കുന്നത്?”
"അതുശരിയായിരിക്കാം, പക്ഷെ സ്വിഗാറ്റോയും ചോർച്ച അറിഞ്ഞുകൊണ്ട് നടത്തിയതല്ലലോ. നമ്മുടെ സ്കൂൾ വേണ്ട മുൻകരുതൽ എടുക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണ്ടേ?,” സലിം പറഞ്ഞു.
സലിമിന്റെ ആശങ്കയുടെ ഗൗരവം ചന്ദ്രന് മനസ്സിലായി. പിടിഎ പ്രസിഡന്റിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഇരുവരും ആഗ്രഹിച്ചില്ല, പക്ഷേ ഈ ആശങ്ക അവഗണിക്കാനും അവർക്ക് കഴിഞ്ഞില്ല.
“നമുക്ക് ഹമീദ് സാറിനോട് സംസാരിച്ചാലോ? ഹമീദ് ഇതിനെപറ്റി സമീപിക്കാൻ പറ്റിയ ഒരാളാണ്. കണക്ക് പഠിപ്പിക്കുന്ന ടീച്ചറെ ചൂണ്ടിക്കാട്ടി ചന്ദ്രൻ പറഞ്ഞു. ഹമീദിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതിനുശേഷം സലിം ഷാരോണിന്റെ കഥ പറഞ്ഞു.
ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഹമീദ്, തന്ത്രപൂർവം പ്രസിഡണ്ടിനോട് ഈ ആശങ്ക ഉന്നയിച്ചു.പരസ്പരം സംസാരിച്ചശേഷം ധൈര്യം സംഭരിച്ചുകൊണ്ട് സലിം എഴുന്നേറ്റു. "സ്വിഗാറ്റോയിൽ സംഭവിച്ചതും അപകടസാധ്യതകൾ മനസ്സിലാക്കുന്നതും കണക്കിലെടുക്കുമ്പോൾ, നമ്മൾ ഇപ്പോൾ സൃഷ്ടിച്ച ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്."
എല്ലാവരും ഒരുനിമിഷം നിശബ്ദരായി നിന്നു. കുറച്ച് മാതാപിതാക്കൾ പരസ്പരം മന്ത്രിക്കാൻ തുടങ്ങി, മറ്റുള്ളവർ വളരെ ചിന്താകുലരായി. നേരത്തെ നടന്ന സംഭാഷണം ഓർമിച്ചെടുത്ത ചന്ദ്രൻ പിന്തുണ അറിയിച്ചു
"സലിം പറഞ്ഞത് ശരിയാണ്. നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ഒരുപക്ഷേ, ഞങ്ങൾ ഉണ്ടാക്കിയ ലിസ്റ്റ് ഒരു ആദ്യപ്രതിയായി ഉപയോഗിക്കാം, പക്ഷേ ഡാറ്റ സുരക്ഷ മനസ്സിൽ വെച്ച് അത് പിന്നീട് പരിഷ്കരിക്കാം."
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പിടിഎ പ്രസിഡന്റ് ഇടപെട്ടു. "ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി, സലിം, ചന്ദ്രൻ, ഹമീദ്. ഞങ്ങളുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ച് കൂടുതൽ വിവേചനം കാണിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. നമുക്ക് ലിസ്റ്റുകൾ വീണ്ടെടുത്ത് അവയിൽ വീണ്ടും പ്രവർത്തിക്കാം, ഞങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഞങ്ങൾ മുൻഗണന നൽകുന്നുവെന്ന് ഉറപ്പുതരുന്നു.”
മുറിയിൽ ഒരു ഐക്യത്തിന്റെ വികാരം വന്നു. തങ്ങളുടെ ആശങ്കകൾ സ്കൂളിലുള്ളവർ കേൾക്കുന്നുണ്ടെന്നും കുട്ടികൾക്കായി സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ അവർ സജീവമായി പങ്കെടുക്കുന്നുവെന്നും അറിഞ്ഞാൽ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം ലഭിച്ചു.
മീറ്റിംഗിന്റെ ഗതി പെട്ടന്ന് മാറിയെങ്കിലും ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ അവരുടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അത് അനിവാര്യമായിരുന്നു.