ഈ വർക്ക്ഷോപ്പിന്റെ അവസാനത്തോടെ, സ്കൂൾ പശ്ചാത്തലത്തിലുള്ള ഡാറ്റയെക്കുറിച്ച് നമ്മൾ പഠിക്കും. സ്വകാര്യ ഡാറ്റ എന്നുവച്ചാൽ എന്താണ്? എന്ത് തരത്തിലുള്ള വിവരങ്ങളാണ് സ്കൂളുകളിൽ ശേഖരിക്കുന്നത്? നമ്മുടെ വിവരങ്ങൾ നമുക്ക് എങ്ങനെ സംരക്ഷിക്കാം.
ദൈർഘ്യം : 40 മിനിറ്റുകൾവേണ്ട
വസ്തുക്കൾ: പേനകൾ, പേപ്പറുകൾ, ഒരു ഡിജിറ്റൽ സ്ക്രീൻ
ക്ലാസ്സിൽ ബ്രേക്കിന് മുൻപ് എല്ലാദിവസവും ഉള്ള ആവേശമുണ്ട്. കൗതുകത്തോടെ എല്ലാവരെയും നോക്കുന്ന വത്സല ക്ലാസ്സിലെ പുതിയ കുട്ടികളിൽ ഉൾപ്പെടുന്നു.ടീച്ചർ അവളെ പരിചയപ്പെടുത്തി: “വത്സല കോട്ടയത്ത് നിന്നാണ്. അവളുടെ കുടുംബം തലശ്ശേരിയിലേക്ക് മാറിയപ്പോളാണ് അവൾ നമ്മുടെ സ്കൂളിലേക്ക് വന്നത്"
ബ്രേക്കിൽ പലതരം ക്ലബ്ബ്കളുടെ ക്യാപ്റ്റൻമാർ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ പേരുകൾ എടുക്കാൻ ക്ലാസിലെത്തി. അതിലാവട്ടെ വത്സലയുടെ പേരില്ല.ഇടവേളയിലാണ് നിങ്ങൾ അവളെ സമീപിക്കുന്നത്: “വത്സല എന്തുകൊണ്ടാണ് ഒരു മത്സരത്തിലും പങ്കെടുക്കാത്തത്?"
വത്സല ഒരു നിമിഷം ദൂരേക്ക് നോക്കി, "കോട്ടയത്ത് ഞാൻ പല ക്ലബ്ബുകളുടെ ഭാഗമായിരുന്നു, കുറച്ച് മത്സരങ്ങളിൽ ജയിക്കുക പോലും ചെയ്തു. എന്നാൽ ഇവിടെ അത് ആർക്കും അറിയില്ല".
നിങ്ങൾ ഒരു നിമിഷം ചിന്തിച്ചു, എന്നിട്ട് പറഞ്ഞു, "ഞങ്ങളുടെ സ്കൂളിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്റെ പഴയ സ്‌കൂളിൽ നിന്നുള്ള റെക്കോർഡുകൾ ഉണ്ടായിരിക്കാം. നിന്റെ കഴിവുകൾ ഇവിടെ പ്രദർശിപ്പിക്കാൻ ഇത് സഹായിച്ചേക്കാം!"
"എന്നാൽ," അവൾ ആലോചിച്ചു, "ആ ഡാറ്റ ആരുടേതാണ്? ഇത് എന്നെക്കുറിച്ച് ആയതിനാൽ എന്റേതാണോ? അതോ സ്കൂളിന്റെ പ്ലാറ്റ്‌ഫോമിൽ ആയതിനാൽ അത് സ്കൂളിന്റേതാണോ?"

നിങ്ങളും വത്സലയും കമ്പ്യൂട്ടർ ലാബിൽ സ്‌കൂളിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആദ്യമായി നിരീക്ഷിക്കുകയാണ്.
നിങ്ങൾ അവളെ 'വ്യക്തിഗത പുരോഗതി ഡാഷ്‌ബോർഡിലേക്ക്' നയിക്കും. "നോക്കൂ, ഇതിന് നിന്റെ മുൻകാല നേട്ടങ്ങളും കഴിവുകളും പ്രദർശിപ്പിക്കാൻ കഴിയും. ഇത് ഗ്രേഡുകളെ മാത്രമല്ല, പാഠ്യേതര വിഷയങ്ങളെയും കുറിച്ചാണ്!"
വത്സല കൗതുകത്തോടെയും കുറച്ച് ആശങ്കയോടെയും നോക്കുന്നു. "ഇത് കൊള്ളാമല്ലോ. പക്ഷേ ഇതിൽ ... ഒരുപാട് കാര്യങ്ങളുണ്ടല്ലോ. ഇതെല്ലാം എവിടെ നിന്നാണ്?"
അക്കാദമിക് റെക്കോർഡുകൾ മുതൽ മെഡിക്കൽ വിശദാംശങ്ങൾ വരെ പ്ലാറ്റ്‌ഫോം ശേഖരിച്ച വിവിധ ഡാറ്റാ പോയിന്റുകൾ കണ്ടെത്തുന്നതിലൂടെ നിങ്ങൾ രണ്ടുപേരും പ്ലാറ്റ്‌ഫോമിലേക്ക് കൂടുതൽ ആഴത്തിൽ പരിശോധിക്കുന്നു.
“ഇതുപോലുള്ള ഒരു സിസ്റ്റത്തിൽ എത്രത്തോളം ഡാറ്റ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല,”
വത്സല പറയുന്നു. "ഇത് വേറെ ആർക്കൊക്കെ കാണാമെന്നും ഇത് എങ്ങനെ ഉപയോഗിക്കാമെന്നും എന്നെ അത്ഭുതപ്പെടുത്തുന്നു."
